അച്ചാറു കൊതി കൂടുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്

അച്ചാറു കൊതി കൂടുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. തൊട്ടുകൂട്ടാൻ വേണ്ടി മാത്രമാണ് അച്ചാർ ഉപയോഗിക്കേണ്ടത്. എന്നാൽ ചിലർ കറി പോലെ തന്നെ അച്ചാറുകൾ കഴിക്കുന്നത് കാണാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. അച്ചാർ അമിതമായി കഴിക്കുന്നതു മൂലം വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരിൽ അവസ്ഥകൾ വഷളാകാം. പ്രത്യേകിച്ച്, കടകളിൽ നിന്ന് വാങ്ങുന്ന പ്രിസർവേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകൾ. ഇത് കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങളിൽ വ്യക്തമാക്കുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ പ്രധാനകാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗം ആണ്. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകൾ ആരോഗ്യപ്രദമാണ്. ഇതിൽ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും.