ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ?

ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു അറിയാമോ? കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രൊക്കോളി. ലോകത്ത് മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2018 ൽ 9.6 ദശലക്ഷം പേരാണ് കാൻസർ ബാധിച്ച് മരിച്ചത്. പോഷകങ്ങൾ ധാരാളം അടങ്ങിയ സമീകൃത ഭക്ഷണം കാൻസർ സാധ്യത ഒരു പരിധിവരെ കുറയ്ക്കും. ഇത്തരത്തിൽ കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രൊക്കോളി എന്ന് വിധക്തർ പറയുന്നു. ബ്രൊക്കോളിയിൽ കാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ള സൾഫൊറാഫേൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ക്രൂസിഫെറസ് പച്ചക്കറികളിൽ ഗ്ലൂക്കോസൈനൊലേറ്റ്സ് എന്ന സംയുക്തം ഉണ്ട്. ഇവ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതായും വിധക്തർ സൂചിപ്പിക്കുന്നു. മാത്രമല്ല മലാശയ അർബുദം വരാനുള്ള സാധ്യത കുറക്കാനും വൻകുടലിലെ അർബുദസാധ്യത കുറയ്ക്കാനും ബ്രൊക്കോളിക്ക് കഴിയുമെന്നു വിധക്തർ പറയുന്നു.