ബ്രൊക്കോളി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നിരുന്നാലും ബ്രൊക്കോളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബ്രൊക്കോളി അരിയുമ്പോള്‍ തണ്ട് കളയരുതെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. കാരണം ബ്രൊക്കോളിയുടെ തണ്ടില്‍ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴും പച്ചക്കറികള്‍ മിക്സ് ചെയ്ത് സാലഡ് തയ്യാറാക്കുമ്പോഴുമെല്ലാം തണ്ട് ചേര്‍ക്കാവുന്നതാണ്. കൂടാതെ ബ്രൊക്കോളി അധികം വേവിക്കാന്‍ പാടില്ല. ഒരുപാട് നേരം വേവിച്ചാല്‍ ബ്രൊക്കോളിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് . റെസിപ്പിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് വളരെ കുറച്ചുസമയം മാത്രമെടുത്ത് ബ്രൊക്കോളി ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് നല്ലത്. ബ്രൊക്കോളി ഫൈബര്‍ കണ്ടന്റ് കൂടിയ ഭക്ഷണമാണ്. അത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.





















