അമിത മധുര പാനീയങ്ങൾ ആൺകുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകൂട്ടുന്നതായി പഠനം

അമിത മധുര പാനീയങ്ങൾ ആൺകുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകൂട്ടുന്നതായി പഠനം. സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവയിൽ ധാരാളം പഞ്ചസാര അടങ്ങിയയിട്ടുണ്ട്. പഞ്ചസാര ചേർത്ത ധാരാളം ഭക്ഷണങ്ങൾ കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ദന്തക്ഷയം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഡയറ്റീഷ്യനും ഗവേഷകനുമായ സോറൻ ഹാർനോയിസ്-ലെബ്ലാങ്ക് ആണ് പഠനം നടത്തിയത്. പഠനത്തിനായി മസാച്യുസെറ്റ്സ് ലെ 500 കുട്ടികളുടെ ആരോഗ്യം ട്രാക്ക് ചെയ്തു. പഠനത്തിൻ്റെ ഭാഗമായി കുട്ടികളുടെ ഭക്ഷണക്രമം സംബന്ധിച്ച രേഖകൾ പരിശോധിച്ചു. യുഎസിലെ കുട്ടികളിലും കൗമാരക്കാരിലും ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ദിവസവും ഒരു പഞ്ചസാര പാനീയമെങ്കിലും കുടിക്കുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി. കുട്ടികൾ ശരാശരി എത്ര അളവിൽ പഞ്ചസാര പാനീയങ്ങളും ജ്യൂസുകളും കുടിക്കുന്നു എന്ന് ഗവേഷകർ നിരീക്ഷിച്ചു. കൂടുതൽ മധുരമുള്ള പാനീയങ്ങൾ കഴിക്കുന്ന ആൺകുട്ടികൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുതലാണെന്ന് കണ്ടെത്തി. ഈ വർഷം ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻസ് എപിഡെമിയോളജി ആൻഡ് പ്രെവെൻഷൻ ലൈഫ്‌സ്റ്റൈൽ ആൻഡ് കാർഡിഒമെറ്റാബോളിക് സയന്റിഫിക് സെഷനിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പഠനം.

LEAVE A REPLY