വിവാഹശേഷം സ്ത്രീകൾ ഗൂഗിളിൽ തിരയുന്നതെന്താണ് ?

വിവാഹശേഷം സ്ത്രീകൾ ഗൂഗിളിൽ തിരയുന്നതെന്താണ്. വിവാഹത്തെ ഏറ്റവും കൂടുതൽ വൈകാരികമായി കാണുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ എന്താകും സ്ത്രീകൾ ഇത്തരത്തിൽ ഗൂഗിളിൽ തിരയുന്നതെന്ന് വെളിപ്പെടുത്തുകയാണ് ഗവേഷകർ. ഭർത്താവിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് സ്ത്രീകൾ കൂടുതലായും ഗൂഗിളിൽ തിരയുന്നത്. ഇതിനായി ഭർത്താവിനെ ഇംപ്രസ് ചെയ്യാനുള്ള മാർഗങ്ങൾ. ഗർഭധാരണത്തിന് ഉചിതമായ സമയം, വിവാഹശേഷം ഭർത്താവിന്റെ കുടുംബവുമായി എങ്ങനെ നല്ല ബന്ധം പുലർത്താം തുടങ്ങി നിരവധി കാര്യങ്ങളിൽ സ്ത്രീകൾ ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. ഇന്ത്യയിലെ സ്ത്രീകളാണ് ഇതിൽ മുന്നിലെന്നും പഠനം പറയുന്നു.