മദ്യപാനം വേണ്ട പകരം കാപ്പി ആകാമെന്ന് വിധക്തർ

മദ്യപാനം വേണ്ട പകരം കാപ്പി ആകാമെന്ന് വിധക്തർ. കാപ്പി കുടിച്ചാൽ മദ്യപാനം മൂലമുണ്ടാകുന്ന കരൾരോഗങ്ങളിൽനിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനം.
ഫിൻലൻഡിലെ 19,000 സ്ത്രീപുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്. 25നും 74നും ഇടയിൽ പ്രായമുള്ള, കാപ്പിയും മദ്യവും ഉപയോഗിക്കുന്നവരെയാണ് പഠനവിധേയമാക്കിയത്. പ്രതിദിനം മദ്യപിക്കുകയും കാപ്പി കുടിക്കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരിൽ കരളിലെ ദഹനരസത്തിന്റെ അളവ് മദ്യം ഉപയോഗിക്കാത്തവരേക്കാൾ മൂന്ന് മടങ്ങ് അധികമായതായി പഠനത്തിൽ കണ്ടെത്തി. ടാംപെർ സർവകലാശാലയും സെയ്‌നാജോകി സെൻട്രൽ ആശുപത്രിയും സംയുക്തമായി നടത്തിയ പഠനം ജേണൽ ആൽക്കഹോൾ ആൻഡ് ആൽക്കഹോളിസം എന്ന ജേർണലിൽ ആണ് പ്രസിദ്ധീകരിച്ചത്.