നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?
നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്. ദിവസേന നെയ് കഴിക്കുന്നത് മുടിക്ക് ബലം ലഭിക്കുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമാണ്. ദഹനപ്രക്രീയ മികച്ചതാക്കുന്നതിനും മലബദ്ധം ഒഴിവാകുന്നതിനും നെയ് സഹായിക്കും. നെയ്യില്‍ അടങ്ങിയിട്ടുള്ള ബ്യൂട്ടേറ്റ്, കുടല്‍ പാളിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരഭാരം നിയന്ത്രിക്കുന്നതിനും നെയ് സഹായിക്കും. കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന തെര്‍മോജെനിസിസ് നെയ്യില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം നിയന്ത്രിക്കുകയും ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യും. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യതയുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഈ ആഹാര രീതി പിന്തുടരുക.