ടൂത്ത് ബ്രഷ് ടോയിലറ്റില്‍ സൂക്ഷിക്കാറുണ്ടോ?

ടൂത്ത് ബ്രഷ് ടോയിലറ്റില്‍ സൂക്ഷിക്കാറുണ്ടോ ? ക്ലോസറ്റില്‍ ഓരോ തവണ ഫ്‌ലഷ് ചെയ്യുമ്പോഴും ബാക്ടീരിയകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. അതിനാല്‍ ബ്രഷ് ബാത്ത് റൂമില്‍ സൂക്ഷിക്കുമ്പോള്‍ ബാക്ടീരിയകള്‍ ബ്രഷിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ പരമാവധി മൂന്ന് മാസം മാത്രം ഉപയോഗിക്കാന്‍ പാടുള്ളു എന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണുക്കള്‍ ധാരാളം അടിഞ്ഞു കൂടുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ടൂത്ത് ബ്രഷുകള്‍ കേടായിത്തുടങ്ങും. ടൂത്ത് ബ്രഷില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളില്‍ ഇ-കോളി ബാക്ടീരിയ ഉള്‍പ്പെടെ സ്‌കിന്‍ അലര്‍ജ്ജി, ഡയറിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളും ഉള്‍പ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ പ്രാവശ്യവും നാം ബ്രഷ് ചെയ്യുമ്പോള്‍ ഈ ബാക്ടീരിയകള്‍ നമ്മുടെ വായില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദരും ഗവേഷകരും വ്യക്തമാക്കുന്നത്.ആരോഗ്യമുള്ള പല്ലും ആരോഗ്യമുള്ള ശരീരവും നമുക്ക് അത്യവശ്യമാണ്. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ നമുക്ക് ശ്രെദ്ധിക്കേണ്ടതുണ്ട്.