മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സുരക്ഷിതമോ? ഏതൊരു ശസ്ത്രക്രിയയെയും പോലെ, ഇതിന് പാർശ്വഫലങ്ങളും അപകടസാധ്യതകളും ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മുടി മാറ്റിവയ്ക്കൽ പരിഗണിക്കുന്ന വ്യക്തികൾ ഈ സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിൽ യുവാവിന് ഉണ്ടായ ദാരുണ സംഭവമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടത്. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയിൽ കയറിക്കൂടിയത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് യുവാവ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയായിരുന്നു. ഹെയർ ട്രാൻസ്പ്ലാന്റേഷനെ തുടര്‍ന്ന് തലയോട്ടി പുറത്ത് കാണാവുന്ന നിലയിലായ യുവാവ് ഇപ്പോഴും ദുരിതത്തിലാണ്. ലൈസൻസ് ഇല്ലാതെയും കാര്യമായ പരിചയ സമ്പന്നത ഇല്ലാത്തതുമായ ഇത്തരം സ്ഥാപനങ്ങളുടെ അനാസ്ഥ ഇന്ന് തുടർക്കഥ ആവുകയാണ്, അതിനാൽ നിങ്ങൾ ഇത്തരം സത്രക്രിയക്ക് തെയ്യാറെടുക്കുക ആണെങ്കിൽ, പാർശ്വഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വൈദഗ്ധ്യമുള്ള ഒരു സർജനെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.



















