ദിലീപിന്റെ തിയേറ്ററില്‍ മോഷണം: ലക്ഷങ്ങള്‍ തട്ടിയത് കാമുകിക്ക് വേണ്ടിയെന്ന് പ്രതി

കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് താന്‍ മോഷണം നടത്തിയതെന്ന ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്

dileeptheftചാലക്കുടി: സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷണം നടത്തിയ ആള്‍ പിടിയില്‍. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശി മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. ദിലീപിന്റെ ചാലക്കുടിയിലുള്ള ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയറ്ററിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഏഴ് ലക്ഷം രൂപയായിരുന്നു അവിടെ നിന്നും മോഷ്ടിച്ചത്. കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് താന്‍ മോഷണം നടത്തിയതെന്ന ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.

എസ്.പി ആര്‍.നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘമാണ് ഇയാളെ പിടികൂടിയത്. ത്രിപുരയും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ലെമ്പുച്ചിറയില്‍ വെച്ചായിരുന്നു അറസ്റ്റ്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിയുടെ സ്വദേശമായ തേലിയാമുറയിലെ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ മുന്‍കാല ഫോണ്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കേരള പൊലീസ് തന്നെ അന്വേഷിക്കുന്നതായി സുഹൃത്തുക്കളില്‍ നിന്നു വിവരം ലഭിച്ച പ്രതി ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ലെമ്പുച്ചിറയിലേക്ക് കടക്കുകയും അവിടെ വീട് വാടകയ്ക്കെടുത്ത് ഭാര്യയുമൊത്ത് താമസിച്ചുവരികയുമായിരുന്നു.

LEAVE A REPLY