ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കൂടുതല്‍ കാലം ജീവിക്കാം

കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കൂടുതല്‍ കാലം ജീവിക്കാം എന്ന് പഠനം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരിൽ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. അപൂര്‍വമായി ലൈംഗികബന്ധത്തില്‍ ഏർപെടുന്നവരും ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപെടുന്നവരും തമ്മിൽ താരതമ്യപ്പെടുത്തുമ്പോള്‍ മരണസാധ്യത അപൂര്‍വമായി ലൈംഗികബന്ധത്തില്‍ ഏർപെടുന്നവർക് 70 ശതമാനം അധികമാണെന്നും പഠനത്തില്‍ പറയുന്നു. മിനസോട്ടയിലെ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.