ലൈംഗികബന്ധത്തിൽ അനുയോജ്യമായ സമയം രാവിലെയോ രാത്രിയോ?

Portrait of a scared couple in bed with man and woman looking very anxious

ഗർഭധാരണത്തിന് ലൈംഗികബന്ധത്തിൽ അനുയോജ്യമായ സമയം രാവിലെയോ രാത്രിയോ? ഗർഭധാരണത്തിന് ഫെർട്ടിലിറ്റി സമയം കൃത്യമായി കണ്ടെത്തുകയാണ് വേണ്ടെന്ന് വിദക്തർ നിർദേശിക്കുന്നു. രാവിലെയോ, ഉച്ചയ്ക്കോ, രാത്രിയോ എപ്പോൾ ബന്ധപ്പെടുന്നുവെന്നതല്ല ഗർഭധാരണം നിശ്ചയിക്കുന്നത് എന്നും ഇത്തരം വിവരങ്ങൾ വസ്തുതാരഹിതമാണ് എന്നും ആരോഗ്യവിദക്തർ പറയുന്നു. സാധാരണയായി അടുത്ത ആർത്തവത്തിന് 14 ദിവസം മുൻപാണ് ഓവുലേഷൻ ആരംഭിക്കുക. 28 ദിവസത്തെ ആർത്തവ ചക്രമുള്ള സ്ത്രീയിൽ 14–ാം ദിവസമാകും ഓവുലേഷൻ ആരംഭിക്കുക. അതേസമയം 35 ദിവസത്തെ ആർത്തവചക്രമുള്ള സ്ത്രീയിൽ 19–21 വരെയുള്ള ദിവസങ്ങൾക്കിടയിലാകും ഓവുലേഷനെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പ് ദമ്പതികളുടെ സ്വകാര്യ വിഷയമാണ്. സമൂഹത്തിൻറെ സമ്മർദങ്ങൾ ബാധിക്കാതെ കൃത്യമായ ആസൂത്രണവും വിദഗ്ധ ഡോക്ടർമാരുടെ മാർഗ നിർദേശവമാണ് സ്വീകരിക്കേണ്ടതെന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദഗ്ധർ.