സെക്സിൽ നിന്നുള്ള ഇടവേള ശരീരത്തിന് നല്ലതല്ല……
ദമ്പതികൾ തമ്മിലുള്ള സെക്സ് നിർത്തുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലൈംഗിക ബന്ധത്തിൽ നിന്നുള്ള ഇടവേള നിങ്ങൾ വിചാരിച്ചതിലും കൂടുതൽ നീണ്ടുനിന്നിട്ടുണ്ടെങ്കിൽ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുമെന്ന് ന്യൂയോർക്കിലെ റീപ്രൊഡക്ടീവ് മെഡിസിൻ അസോസിയേറ്റ്സിലെ, ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്കി സെഖോൺ വ്യക്തമാക്കുന്നു. പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെയിരിക്കുമ്പോൾ വജൈനൽ മസിലുകളെ അത് ദുർബലപ്പെടുത്തുമെന്നു ഡോ. സെഖോൺ ചൂണ്ടിക്കാട്ടുന്നു. സെക്സിൽ നിന്നുള്ള ഇടവേള സ്ഖലനത്തിന്റെ ആവൃത്തിയും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യതയും ബന്ധപ്പെട്ടിരിക്കുന്നതായി 2016ൽ യൂറോപ്യൻ യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു . മാസത്തിൽ 20 തവണ സ്ഖലനം ചെയ്യുന്നവരെ അപേക്ഷിച്ച് മാസത്തിൽ ഏഴ് തവണയിൽ താഴെ സ്ഖലനം ചെയ്യുന്നവർ പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണെന്നും ഡോ. സെഖോൺ നിർദ്ദേശിക്കുന്നുണ്ട്. അപൂർവമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈംഗിക ശേഷിയെ ബാധിക്കുകയും ലൈംഗികതയുടെ അഭാവം ഉണ്ടാകുമ്പോൾ പങ്കാളിയിൽ നിന്ന് പലർക്കും അകൽച്ച ഉണ്ടാകുന്നതിന് കരണമാകാമെന്നും പഠനത്തിൽ പറയുന്നുണ്ട്.




















