റസ്ക് വാങ്ങുമ്പോൾ ശ്രദ്ധ വേണം; ഡയറ്റീഷ്യനും വെയ്‌റ്റ്‌ ലോസ്‌ വിദഗ്‌ധയുമായ റിച്ച ഗംഗാനി

വൃത്തിയില്ലാത്ത സാഹചര്യത്തിൽ നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് റസ്ക് ഉണ്ടാക്കുന്ന വിഡിയോ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ചാലുള്ള പ്രശ്നങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഡയറ്റീഷ്യനും വെയ്‌റ്റ്‌ ലോസ്‌ വിദഗ്‌ധയുമായ റിച്ച ഗംഗാനി. ബ്രഡ്‌ കഷ്‌ണങ്ങൾ രണ്ട്‌ തവണ ബേക്ക്‌ ചെയ്‌ത്‌ നിർമ്മിക്കുന്ന റസ്‌കിൽ പാമോയിൽ, ട്രാൻസ്‌ ഫാറ്റ്‌, അഡിറ്റീവുകൾ, മധുരം, മൈദ, ഗ്ലൂട്ടനുകൾ എന്നിവ അടങ്ങിയിരിക്കുന്നതായും ഇവയൊന്നും ആരോഗ്യത്തിന്‌ നല്ലതല്ലെന്നും ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ റിച്ച പറയുന്നു. റസ്‌കിന്റെ നിർമ്മാണവും വീഡിയോയിൽ കാണിക്കുന്നുണ്ട്‌. ആരോഗ്യകരമായ ഭക്ഷണമെന്ന രീതിയിലാണ്‌ റസ്‌കിന്‌ ലഭിക്കുന്ന പ്രചാരം. എന്നാൽ ഇത്‌ ശരിയല്ലെന്നും യീസ്റ്റും പഞ്ചസാരയും നിലവാരം കുറഞ്ഞ എണ്ണയും മാവും ഉപയോഗിച്ചാണ്‌ ഇതുണ്ടാക്കുന്നതെന്നും റിച്ച കൂട്ടിച്ചേർക്കുന്നു. ചിലർ പഴകിയ ബ്രഡ്‌ കഷ്‌ണങ്ങൾ ഉപയോഗിച്ചും റസ്‌ക്‌ നിർമ്മിക്കാറുണ്ടെന്നും അതിനാൽ തന്നെ റസ്ക് വാങ്ങുമ്പോൾ അതിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY