പ്രമേഹമുള്ളവർക്ക് അത്തിപ്പഴം

പ്രമേഹമുള്ളവർക്ക് പ്രിയപ്പെട്ടതായി അത്തിപ്പഴം. ചിലർ ഭക്ഷണത്തോടൊപ്പവും ലഘുഭക്ഷണമായും അത്തിപ്പഴം കഴിക്കാറുണ്ട്. അത്തിപ്പഴത്തിന് മധുരമുണ്ടെന്ന് കരുതി പേടിക്കേണ്ട എന്ന് മാത്രമല്ല, ഇത് ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ നല്ലതാണ്. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ സാവധാനത്തിലുള്ള വർധനവിനേ കാരണമാകൂ. അത്തിപ്പഴത്തിന് താഴ്ന്നതും മിതമായതുമായ ജി.ഐ ആണ് ഉള്ളത്. പ്രമേഹമുള്ളവർക്ക് നാരുകൾ അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. അത്തിപ്പഴം നാരുകളുടെ ഒരു മികച്ച ഉറവിടമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. എന്നിരുന്നാലും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ നിർദേശത്തോട് കൂടി മാത്രമേ പ്രമേഹ രോഗികൾ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താവു.