തലച്ചോറിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ

തലച്ചോറിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ.
പ്രായമാകുന്നതോടെ തലച്ചോറിന്റെ പ്രവർത്തനരീതിയിൽ ചില മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇടയ്ക്കിടെ പേരുകൾ മറന്നുപോകുന്നതും തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയമെടുക്കുന്നതും ഇതിന്റെ ഭാഗമാകാം. എന്നാൽ, ഓർമ്മക്കുറവോ തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിമുട്ടുകളോ ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങിയാൽ അത് ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എല്ലാ ചെറിയ മറവികളും ഡിമെൻഷ്യയിലേക്ക് നയിക്കണമെന്നില്ല. എന്നാൽ നേരിയ വൈകല്യമുള്ള ആളുകൾക്ക് അൽഷിമേഴ്‌സ് അല്ലെങ്കിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ 10-20% പേർക്ക് ഒരു വർഷത്തിനുള്ളിൽ ഡിമെൻഷ്യ വരാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, തലച്ചോറിനെ സംരക്ഷിക്കുന്നതിന് കഴിയുന്നത്ര നേരത്തെ മുതൽ ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ ആരംഭിക്കണമെന്ന് നിർദ്ദേശിക്കുകയാണ് ആരോഗ്യവിദഗ്തർ. മാത്രമല്ല ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ വാർധക്യത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാൻ കഴിയുമെന്നും പല പഠനങ്ങളിലും വ്യക്തമാക്കുന്നു.