ലക്നൗ: യു.പിയില്‍ മാനംഭംഗത്തിന് ശ്രമിച്ച് പിതാവിനെ 14 വയസുകാരി ഇരുമ്പ് ദണ്ഡിന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് സംഭവം. പിതാവ് മദ്യ ലഹരിയിലായിരുന്നുവെന്നും സംഭവത്തില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായും ബാലേരി എസ്പി സമീര്‍ സുരേഷ് വ്യക്തമാക്കി.
മദ്യലഹരിയിലെത്തിയ പാതിവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. അടുക്കളവഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്നെത്തിയ പിതാവ് തന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അടുക്കളയിലിരുന്ന ഇരുമ്പ് ദണ്ഡെടുത്ത് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴിനല്‍കി.
പെണ്‍കുട്ടിയുടെ മാതാവ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചപ്പോള്‍ അയല്‍ക്കാരില്‍ നിന്നും സഹായം തേടാനും ആംബുലന്‍സ് വിളിച്ച് പിതാവിനെ ആശുപത്രിയിലെത്തിക്കാനും മാതാവ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആംബുലന്‍സിന് വിളിച്ചതില്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അയല്‍ക്കാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.