പരിഹസിച്ചവര്‍ ഇനി ബഹുമാനിക്കണം: കുമ്മനം കേന്ദ്രമന്ത്രിയായേക്കും

    തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന. കുമ്മനത്തിനൊപ്പം വി. മുരളീധരനും കേന്ദ്ര പദവിയി പരിഗണനയിലുണ്ട്. ദേശിയ ജനറല്‍ സെക്രട്ടറിയെ വൈസ് പ്രസിഡന്റ് പദവിയോ മുരളീധരന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമാവും.

    സംസ്ഥാന അധ്യക്ഷന്‍ പദവി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കുമ്മനത്തെ തേടി കേന്ദ്ര മന്ത്രിപദം എത്തുന്നത്. കുമ്മനം സ്ഥാനമൊഴിയുമ്പോള്‍ പകരം ആരെന്ന സംശയവും ഉയരുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പ് പോര് ശക്തമായ സാഹചര്യത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് ദേശിയ ഘടകത്തിന് വെല്ലുവിളിയാകും.

    LEAVE A REPLY