അങ്ങനെ ബ്ലാസ്റ്റേഴ്സ് വിജയത്തിലെത്തി

ആരാധകരുടെ മനസ് നിറച്ച് കേരള ബ്ലാസ്റ്റേഴ്സ് വിജയ തീരത്തെത്തി. മുംബൈയെ അവരുടെ തട്ടകത്ത് വീഴ്തിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 58ാം മിനിറ്റില്‍ മൈക്കല്‍ ചോപ്ര നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ആറാം സ്‌ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് മത്സരം നടന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‍റു രാജ്യാന്തര സ്റ്റേഡിയത്തില്‍ പൊതുവെ കാണികളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ആരാധകരുടെ വിശ്വാസം കാക്കാന്‍ കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് കഴിഞ്ഞു. ഈ സീസണിലെ നാലാം മത്സരത്തിലാണ് വിജയം ബ്ലാസ്റ്റേഴ്സിനടുത്തെത്തിയതെങ്കില്‍ മുംബൈ സിറ്റിയുടെ ആദ്യ തോല്‍വിയായിരുന്നു അത്. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ആറാമതാണെങ്കില്‍ ഏഴു പോയിന്റോടെ മുംബൈ സിറ്റി രണ്ടാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

LEAVE A REPLY