148 കോടി മുടക്കി കേന്ദ്രസര്‍ക്കാര്‍ പശുക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പശുക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. 12 അക്കങ്ങളുള്ള യു.ഐ.ഡി നമ്പര്‍ ആണ് പശുക്കള്‍ക്ക് നല്‍കുക. മൃഗസംരക്ഷണ വകുപ്പിന്റേതാണ് തീരുമാനം.
148 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തുന്നത്.

പദ്ധതിയുടെ വിജയത്തിനായി ഒരു ലക്ഷത്തോളം സാങ്കേതിക വിദഗ്ദ്ധരാണ് പുതുവത്സരദിനം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. പശുവിന്റെ ചെവിയുടെ പുറകില്‍ ടാഗും ആരോഗ്യ കാര്‍ഡും നല്‍കുന്നതാണ് പദ്ധതി. പശുക്കളുടെ പ്രത്യുത്പാദനം, പാല്‍ ഉദ്പാതനം കൂട്ടുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

LEAVE A REPLY