പെണ്‍കുട്ടിയോട് മോശമായി പെരുമാറി: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വടകര: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന് പെണ്‍കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിരുദ വിദ്യാര്‍ഥികളായ അഖില്‍, അഭിനന്ദ്, സായൂജ്, ദീപക്, വിധുല്‍, വിജിലേഷ് എന്നിവര്‍ക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

തന്നോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോളജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥിനി രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാാനാണ് കോളജ് അധികൃതര്‍ ശ്രമിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രിന്‍സിപ്പല്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

LEAVE A REPLY