വില്ലപുരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു. വില്ലപുരം ജില്ലയിലെ വനൂരായിരുന്നു സംഭവം. അഭിലാഷ് എന്ന 15 വയസുകാരനാണ് മരണപ്പെട്ടത്. കേന്ദ്രീയ വിദ്യാലയത്തിലെ 10- ക്ലാസ് വിദ്യാര്‍ഥിയാണ് അഭിലാഷ്.
ക്രിസ്മസ് അവധി ആഘോഷങ്ങള്‍ക്കായി സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു.മൊബൈല്‍ ഫോണില്‍ അഭിലാഷ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഫോണ്‍ ദൂരത്തേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടില്‍ തീപിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ അഭിലാഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.