ഇനിയൊരു വിവാഹം….നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു

ദിലീപ്-കാവ്യ വിവാഹത്തിന് പിന്നാലെ താന്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് പലതിനോടും പ്രതികരിക്കാത്തത്.
അഭിനയിക്കാതിരുന്ന സമയത്തും കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പം ഉണ്ടായിരുന്നു. പുറത്തിറങ്ങുമ്പോള്‍ പലരും അവരുടെ ദുഖങ്ങള്‍ പങ്കുവയ്ക്കാനുള്ള ആശ്രയമായി തന്നെ സമീപിക്കാറുണ്ട്. ചിലര്‍ കാല്‍തൊട്ട് തൊഴാന്‍ മുതിരാറുണ്ടെന്നും ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
2017ല്‍ മഞ്ജു വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ അടുത്തിടെ കരുത്താര്‍ജിച്ചിരുന്നു. ദിലീപ്-കാവ്യാ വിവാഹത്തിന് പിന്നാലെ മഞ്ജു ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

LEAVE A REPLY