വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാവും

റിയാദ്: സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. നടുറോഡില്‍ അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ കീശ കാലിയാകും. അപ്രതീക്ഷിതമായി സഡന്‍ ബ്രേക്കിടുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. സഡന്‍ ബ്രേക്കിടുന്നത് പിന്നിലുള്ള വാഹനങ്ങളെ അപകടത്തില്‍പ്പെടുത്തുമെന്നും ഡയറക്ടറേറ്റ് ഓര്‍മ്മപ്പെടുത്തി.

LEAVE A REPLY