മാരക കീടനാശിനികൾ അടങ്ങിയ പച്ചക്കറികൾ വിപണിയിൽ വ്യാപകമെന്ന് റിപ്പോർട്ട്. വിവിധ ജില്ലകളിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച പരിശോധനാഫലമാണ് ആശങ്ക സൃഷ്ടിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയിലാണ് വിഷം കൂടുതലെന്ന് കണ്ടെത്തി. പച്ചക്കറികൾക്ക് ഒപ്പം പഴ വർഗങ്ങളിലും വിഷാംശം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ, മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ്, പുളിവെള്ളമോ വിനാഗിരിയോ ബേക്കിങ് സോഡയോ ചേർത്ത വെള്ളത്തിൽ അരമണിക്കൂർ മുക്കിയിട്ട ശേഷം പലവട്ടം കഴുകി ഉപയോഗിക്കണമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. ഒപ്പം, അടുക്കളത്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.





















