പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥൻ രക്തം വാർന്ന് മരിച്ചു. റഷ്യയിൽ നിന്നുള്ള 55 കാരനായ ദിമിത്രി ഉഖിയാണ് അതിദാരുണമായി മരണപ്പെട്ടത്. റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിൽ നവംബർ 22നാണ് സംഭവംനടന്നത്. ഇയാൾ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്നങ്ങൾ നേരിടുന്ന ആളുമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിതു. പൂച്ചയെ ശുശ്രൂഷിക്കുന്നതിനിടയിൽ പൂച്ചയുടെ നഖം കൊണ്ട് അദ്ദേഹത്തിന്റെ കാലിൽ മുറിവുണ്ടാക്കുകായയിരുന്നു. തുടർന്ന് അദ്ദേഹം സഹായത്തിനായി അയൽക്കാരനെ വിളിച്ചു. അയൽക്കാരൻ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ആശുപത്രിയിൽ എത്തിക്കും മുമ്പേ ദിമിത്രി മരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.