ടോക്കിയോ പാരാലിംപിക്സ്; ഗൂഗിൾ വക ഡൂഡിൽ ഗെയിം

ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്‌സ്. ആഗസ്റ്റ് 24 ന് തുടക്കമാകുന്ന 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ടോക്കിയോ പാരാലിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.

ഡൂഡിൽ ചാമ്പ്യൻ ഐലൻഡ് ഗെയിംസിൽ വിവധ ഗെയിമുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്. ഏഴു മിനി ഗേമുകളടങ്ങുന്നതാണ് ഡൂഡിൽ ചാമ്പ്യൻ ഐലൻഡ് ഗെയിംസ്.

539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങൾ വിശ്വകായിക മേളയില്‍ പങ്കെടുക്കും. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പാരാലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയില്‍ മാറ്റുരക്കുന്നത്. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്റണും തെയ്ക്വോണ്‍ഡോയും കൂടിയുണ്ടാകും.

LEAVE A REPLY