പൂച്ചകളെ വളർത്തുന്നവർക് രോഗ സാധ്യത കുറയും

പൂച്ചകളെ വളർത്തുന്നവർക് രോഗ സാധ്യത കുറയുമെന്ന് പഠനം. പൂച്ചകളെ കൊണ്ട് മനുഷ്യന്റെ ആരോഗ്യ നിലയിൽ തന്നെ വ്യത്യാസം വരുത്താൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന്റെ ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള ശേഷി ഇവർക്കുണ്ടെന്നും, മനുഷ്യരിൽ പലപ്പോഴും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ കാരണം മാനസിക പിരിമുറുക്കങ്ങളും സ്‌ട്രെസുമാണ്. നിരന്തരമുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ അനവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച്, ശരീരത്തിൽ കോർട്ടിസോൾ വർദ്ധിക്കുന്നത് അമിതവണ്ണത്തിലേയ്ക്കും, ഹോർമോൺ വ്യതിയാനങ്ങളിലേയ്ക്കും നയിക്കും. ഒപ്പം ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ഇവ കാരണമാകുന്നു. എന്നാൽ വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ, അവയെ കാണുമ്പൊൾ നമുക്കുണ്ടാകുന്ന സന്തോഷവും, അവയുടെ സാമീപ്യവും ഇടപെടലും നമ്മുടെ ശരീരത്തിൽ ഹാപ്പി ഹോർമോൺ വർധിപ്പിക്കാൻ സാധ്യത ഉണ്ടെന്നും , അങ്ങനെ കോർട്ടിസോൾ ഉത്പാദനം കുറയുമെന്നും പറയുന്നു, ആയതിനാൽ നമ്മുടെ പല ആരോഗ്യ പ്രശ്‌നങ്ങൾ കുറക്കാൻ സാധിക്കും എന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പങ്കുവെച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്.