ഹോ.. അവസാനം കയറിപ്പറ്റി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന വിരുതന്റെ വീഡിയോ കാണാം

ഷൂവിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെനേരം പെടാപ്പാട് പെട്ടിട്ടും പൂച്ചക്കുഞ്ഞിന് ഷൂവിനകത്ത് കടക്കാനായില്ല. എന്നാല്‍ അങ്ങനെ തോറ്റു പിന്‍മാറാനൊന്നും പൂച്ചക്കുട്ടി തയാറായിരുന്നില്ല.

തല ഷൂവിനകത്തേക്കിട്ടും പുറത്തേക്കിട്ടുമൊക്കെ പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഒരു ഘട്ടത്തില്‍ പരിശ്രമിച്ചു മടുത്തിട്ട് ഷൂവിനുമുകളില്‍ നിരാശനായിരിക്കുന്ന പൂച്ചക്കുഞ്ഞിനേയും കാണാം. പിന്നീടും പരിശ്രമം തുടര്‍ന്ന പൂച്ചക്കുട്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. ഒടുവില്‍ പൂച്ചക്കുട്ടിയും ഷൂവിനകത്തു കയറുന്നതും വീഡിയോയില്‍ കാണാം.

LEAVE A REPLY