2.0യുടെ ഷൂട്ടിംഗിനിടെ രജനീകാന്തിന് പരിക്ക്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കു പറ്റിയതായി റിപ്പോര്‍ട്ടുകള്‍. യന്തിരന്‌റെ രണ്ടാം ഭാഗം 2.0യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. അപകടത്തില്‍ താരത്തിന് നിസാര പരുക്ക് സംഭവിച്ചതായാണ് വിവരം.

കോളമ്പാക്കം ഈസ്റ്റ് കോസ്റ്റ് റോഡില്‍ സിനിമയുടെ രു ഭാഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. രജനിയുടെ വലതു കാലിനാണ് പരുക്ക് പറ്റിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു.