പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 1382 പിജി ഡോക്ടര്‍മാരാണ് ആശുപത്രികളിലേക്ക് എത്തിയത്. അതനുസരിച്ച് റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറക്കണമെന്നും മന്ത്രി പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ തലത്തിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിചു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിച്ചത്. മൂന്ന് മാസം വീതം നാല് ഗ്രൂപ്പുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലേക്കാണ് ഇവരെ നിയമിക്കുന്നത്.

LEAVE A REPLY