നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി ബര്‍ത്ത് ഉറപ്പിച്ചു. സ്വന്തം തട്ടകമായ കൊച്ചിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‌റെ ജയം. 66- ാം മിനിറ്റില്‍ സി.കെ വിനീതാണ് കേരളതത്തിനായി വിജയ ഗോള്‍ നേടിയത്. സെമിയില്‍ ഡല്‍ഹി ഡയനാമോസാണ് ബ്ലാസ്റ്റേഴ്‌സിന്‌റെ എതിരാളികള്‍.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. സെമിയില്‍ പ്രവേശിക്കാന്‍ വിജയം അനിവാര്യമായിരുന്ന നോര്‍ ഈസ്റ്റാണ് ആക്രമിച്ച് കളിച്ചത്. ഇതിനിടെ 30- ാം മിനിറ്റില്‍ സികെ വിനീതും 33- ാം മിനിറ്റില്‍ റിനോ ആന്‌റോയും മഞ്ഞ കാര്‍ഡ് കണ്ടു.

LEAVE A REPLY