സംസ്ഥാനത്ത് ചൂട് വർധിക്കുന്നു: പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന രീതിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പൊതുപരിപാടികളിൽ സംഘാടകർ പരമാവധി തണലും കുടിവെള്ളവും ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുത്. പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം.പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ അടിയന്തര ചികിത്സക്കുള്ള തയാറെടുപ്പുകൾ നടത്തണം എന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.

LEAVE A REPLY