മമ്മൂട്ടിയുടെ പുത്തന്‍പണത്തില്‍ പൃഥ്വിയും?

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തും. രഞ്ജിത് തന്നെ സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയില്‍ അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെ.പിയായി തന്നെയാണ് ചിത്രത്തില്‍ പൃഥ്വി എത്തുക.

ചിത്രത്തില്‍ നിത്യാനന്ത ഷേണായി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സായ്കുമാര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ഇനിയ, ഷീലു എബ്രഹാം, പി ബാലചന്ദ്രന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ത്രീ കളര്‍ സിനിമയുടെ ബാനറില്‍ എബ്രഹാം മാത്യു, രഞ്ജിത്ത്, അരുണ്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജാണ്.

LEAVE A REPLY