ഐശ്വര്യ റായി സോഷ്യല്‍ മീഡിയയെ വെറുക്കുന്നതിനു പിന്നില്‍…

 ലോകസുന്ദരി ഐശ്വര്യറായയ്ക്ക് സോഷ്യല്‍ മീഡിയയോട് വെറുപ്പാണോ…?
ദീര്‍ഘ നാളായി ആരാധകര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ഇനിയും ഐശ്വര്യ അതിന് വഴങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഐശ്വര്യയുടെ നിലപാട്.

സോഷ്യല്‍ മീഡിയ സജീവമായതോടെ താരങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ പ്രസ്താവനകളിറക്കി വിവാദമാകുന്നതിനോട് തനിക്ക് യോജിക്കാനാകുന്നില്ല. അതുകൊണ്ടു തന്നെ ഐശ്വര്യയെ സോഷ്യല്‍ മീഡിയയില്‍ കാണാനുള്ള കാത്തിരിപ്പ് അനന്തമാകുകയാണ്.