തിരുവനന്തപുരം കഠിനംകുളത്ത് എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴുപേര്‍ പിടിയില്‍. പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ സംഘം ലഹരി കച്ചവടം നടത്തുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ നീക്കത്തിന് ഒടുവിലാണ് സംഘം വലയിലായത്.
ഡോ. വിഗ്നേഷ് ദത്തന്‍, അന്‍സിയ, ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന, അവിനാഷ്, ഹരീഷ്, അസിം, അജിത്ത് എന്നിവരാണ് പിടിയിലായത്. സംഘത്തെ കസ്റ്റഡിയില്‍ എടുക്കുവാനുള്ള ശ്രമത്തിനിടെ പ്രതികള്‍ പോലീസ് വാഹനത്തില്‍ വണ്ടിയിടിപ്പിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പുലര്‍ച്ചയോടെ വീട് വളഞ്ഞാണ് പ്രതികളെ കസ്റ്റിഡയിലെടുത്തത്. ഇതില്‍ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുമ്പും നിരവധി ലഹരി കേസുകളില്‍ പ്രതികളായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.



















