ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ സ്റ്റണ്ട് മാന്‍ ഹെലികോപ്റ്ററില്‍ നിന്നും വീണു മരിച്ചു

ലോകം മുഴുവന്‍ ആരാധകരെ നേടിയ ജെയിംസ്ബോണ്ട് സൂപ്പര്‍ഹിറ്റുകളില്‍ സ്റ്റണ്ട് ചെയ്തിട്ടുള്ള ഇംഗ്ളീഷുകാരന്‍ സ്റ്റീവ് ട്രുഗിളിയ ഹെലികോപ്റ്ററില്‍ നിന്നും താഴെ വീണു മരിച്ചു. വ്യാഴാഴ്ച ചൈനയിലെ ചോംഗ് ക്വിംഗില്‍ അബ്സെയില്‍ റേസിനിടയില്‍ 54 കാരനായ സ്റ്റീവ് 300 അടി താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

പാരച്യൂട്ടില്‍ വിമാനത്തില്‍ നിന്നും ചാടുകയും അപകടകരമായ പര്‍വ്വതാരോഹണം നടത്തുകയും ചെയ്യുന്ന സ്റ്റണ്ടിലൂടെ ലോക പ്രശസ്തനാണ് ഈ സാഹസികന്‍. മുമ്പ് പല റെക്കോഡുകളും നിരവധി പുരസ്‌ക്കാരം നേടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ പ്രശ്നത്തെ തുടര്‍ന്ന് സ്റ്റണ്ട് താമസിക്കുന്നതെന്ന് നേരത്തേ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഹെലികോപ്റ്ററില്‍ നിന്നും 100 മീറ്റര്‍ വേഗത്തില്‍ ചാടുന്നയാളെന്ന റെക്കോഡ് ഇപ്പോഴും ഈ ഇംഗ്ളീഷുകാരന്റെ പേരിലാണ്. ഹോളിവുഡ് ആഗോള സുപ്പര്‍ഹിറ്റ് സിനിമകളില്‍ പെടുന്ന പീയേഴ്സ് ബ്രോസ്നന്‍ നായകനായി വേഷമിട്ട ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ടുമാറോ നെവര്‍ ഡൈസ്, വേള്‍ഡ് ഈസ് നോട്ട് ഇനഫ് സിനിമകളിലും സ്റ്റീവന്‍ സ്പീല്‍ ബര്‍ഗിന്റെ യുദ്ധചിത്രം സേവിംഗ് പ്രൈവറ്റ് റയാനിലും സ്റ്റീവിന്റെ സാഹസിക പ്രകടനങ്ങള്‍ ആഗോള പ്രേക്ഷകര്‍ കണ്ടതാണ്.

LEAVE A REPLY