ഓഗസ്റ്റ് 24 മുതൽ പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

2021-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://www.admission.dge.kerala.gov.in/ ൽ ലഭ്യമാവും.

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് http://www.admission.dge.kerala.in/ എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് വെബ്‌സൈറ്റിലെ ‘Click for Admission to NSQF Courses (VHSE)’ എന്ന ലിങ്കിൽ അപേക്ഷിക്കാം.

LEAVE A REPLY