ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു…?

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ആറ് മാസമായി ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയാണത്രേ. വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നിലെന്നാണ സൂചന.

മകള്‍ ആരാധ്യയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ഐശ്വര്യ അടുത്തിടെ വീണ്ടും സജീവമാകുകയാണ്. എന്നാല്‍, ഇത് അഭിഷേകിന് അത്ര രസിക്കുന്നില്ലെന്നാണ് സൂചനകള്‍.

ഇതിനിടെ, ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകളെന്നാണ് ബച്ചനും കുടുംബവും പ്രതികരിച്ചത്. അതിന് പിന്നാലെയാണ് അഭിഷേക്-ഐശ്വര്യ റായ് വിവാഹമോചന വാര്‍ത്ത പ്രചരിക്കുന്നത്.

എന്നാല്‍ വിവാഹമോചന വാര്‍ത്തയോട് അഭിഷേകോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY