ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്ത് അവരെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് എതിരെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട് പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയില്‍ സ്വര്‍ണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വര്‍ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.






















