ശബരിമല സ്വര്‍ണക്കൊള്ള : ഡി മണി ഹാജരായി

ഡി മണി എന്ന എം.എസ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ അഭിഭാഷകര്‍ക്കൊപ്പം മണി എത്തിയത്. മണിയെ കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തും കേസന്വേഷണം നേരിടുന്ന മറ്റൊരാളുമായ ബാലമുരുകനും ഭാര്യയുമായിരുന്നു. പിന്നീടാണ് മണി എത്തിയത്. എസ്‌ഐടി സംഘത്തലവന്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി എന്ന് വിളിപ്പേരുള്ളയാളുടെ പക്കല്‍ ഉള്ളതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രവാസി വ്യവസായി വെളിപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. ഡി മണി എന്ന വിളിപ്പേര് ഇയാള്‍ നിഷേധിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഇയാള്‍ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയാറാകാതിരുന്ന ഇയാള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്നും പിന്നീട് സമ്മതിക്കുകയായിരുന്നു.