കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിനുനേരെ കയ്യേറ്റം

കൊച്ചി: ഇന്ധന വില വര്‍ധനയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിനുനേരെ കയ്യേറ്റം. ഗതാഗതം തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ശ്രമിക്കുകയായിരുന്നുവെന്ന് താരം പ്രതികരിച്ചു.

പ്രതിഷേധത്തിനിടെ ട്രാഫിക്കില്‍ കുടുങ്ങിയ താരം വാഹനത്തില്‍നിന്നും പുറത്തിറങ്ങി ട്രാഫിക് തടയുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണ് നടന്നത്. രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരംകൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു.

LEAVE A REPLY