ത്രിപുരയില്‍ 168 പോളിങ് ബൂത്തുകളില്‍ റീപോളിങ്

അഗര്‍ത്തല : ത്രിപുരയില്‍ 168 ബൂത്തുകളില്‍ റീപോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-നാണ് ഈ ബൂത്തുകളില്‍ റീ പോളിങ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ ആറുമണിക്കൂറായിരിക്കും വോട്ടെടുപ്പ് സമയം.

തെരഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ റീ പോളിംഗ് നടത്താന്‍ നിര്‍ദേശിച്ചത്.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തില്‍ ആകെ 1679 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഏപ്രില്‍ 11-നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട 850 ബൂത്തുകളിലെങ്കിലും റീപോളിങ് നടത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റേ ആവശ്യം.

LEAVE A REPLY