ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകള്‍ പരിശോധിക്കാനൊരുങ്ങി എസ്.ഐ.ടി. പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്കിയി. കട്ടിളപ്പാളിയിലും പ്രഭാമണ്ഡലത്തിലും പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താനാണിത്.
കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളും സ്പോണ്‍സറുമായിരുന്ന ഉണ്ണികൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ വാതിലുകള്‍ മാറ്റിയിരുന്നു. പഴയവാതിലുകള്‍ സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ദേവസ്വംബോര്‍ഡ് അന്വേഷണസംഘത്തിനോട് പറഞ്ഞിരുന്നത്. വാതിലുകളുടെ കാര്യത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ബാക്കിനില്‍ക്കെയാണ് വാതിലുകള്‍ വിദഗ്ത പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. രണ്ടര കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ വാതിലുകള്‍ എവിടെയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി മുമ്പും നിര്‍ദേശിച്ചിരുന്നു. പോറ്റി കൊണ്ടുവന്ന വാതിലുകളില്‍ 324 ഗ്രാം സ്വര്ണമുണ്ടെന്നാണ് പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ ബാക്കി സ്വര്‍ണം എവിടെയെന്നാണ് സംശയം.






















