നോൺ-വെജ്ജ് വിഭവങ്ങളിൽ നാരങ്ങനീര് ഒഴിക്കുന്നത് എന്തിന്?

വിഭവങ്ങളുടെ ഫ്ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല, നോൺവെജ് വിഭവങ്ങൾ ദഹിക്കാൻ പാടുള്ളതു കൊണ്ട്, നാരങ്ങ നീര് ഇതിനൊപ്പം ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നാരങ്ങാനീര് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജനില നൽകാനും സഹായിക്കും. കട്ടിയുള്ള നോൺവെജ്ജ് ഭക്ഷണങ്ങൾ കഴിച്ചാലും ക്ഷീണം തോന്നില്ല. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു.