യാത്രക്കിടെ പാട്ട് മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് പഠനം

യാത്രക്കിടെ പാട്ട് കേൾക്കുന്നത് മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് പഠനം. ദുഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്നസ് വഷളാക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ ഹ്യൂമൻ ന്യൂറോസയൻസിൽ പ്രസിദ്ധകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നൽകുന്നതും സൗമ്യവും മൃദുവുമായ പാട്ടുകൾ കേൾക്കുനത് ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. സൗമ്യമായ ഈണങ്ങൾ കേൾക്കുമ്പോൾ മോഷൻ സിക്നസിന്റെ ലക്ഷണങ്ങൾ 56.7 ശതമാനവും സന്തോഷം നൽകുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനം ലക്ഷണങ്ങൾ കുറച്ചതായും പഠനത്തിൽ കണ്ടെത്തി. സന്തോഷം നൽകുന്ന ഈണങ്ങൾ നമ്മെ സാധാരണ പ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. കൂടാതെ, മോഷൻ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയുമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.