ആര്‍.ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം; വിജിലന്‍സും ചീഫ് സെക്രട്ടറിയും രണ്ടു തട്ടില്‍

    തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖയ്‌ക്കെതിരേ അന്വേഷണം നടത്തുന്ന വിഷയത്തില്‍ വിജിലന്‍സിനും ചീഫ് സെക്രട്ടറിക്കും വ്യത്യസ്ത നിലപാട്. കെഎസ്ആര്‍ടിസി എംഡി ആയിരിക്കുമ്പോള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ ശ്രീലേഖയ്‌ക്കെതിരേ അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി നിലപാട് എടുത്തപ്പോള്‍ പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ഗതാഗതവകുപ്പ് നല്‍കിയ ഫയലില്‍ വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്.

    ഇതിനിടെയാണ് ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം ചീഫ് സെക്രട്ടറി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോടതിയില്‍ ഹര്‍ജി എത്തിയത്. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്ന കാര്യം അറിയിച്ചത്.

    ചീഫ് സെക്രട്ടറിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന പരാതിക്കാരന്റെ ആരോപണത്തെക്കുറിച്ച് 15 ദിവസത്തിനകം നിലപാട് അറിയിക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    LEAVE A REPLY