നാരങ്ങയുടെ തൊലി ക്യാന്‍സറിനെ തടയുമെന്ന് പഠനം

നാരങ്ങയുടെ തൊലി ക്യാന്‍സറിനെ തടയുമെന്ന് പഠനം. നാരങ്ങയുടെ തൊലിയില്‍ നിന്ന് വേര്‍തിരിച്ച സത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താര്‍ബുദ വിഭാഗത്തില്‍പ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രുട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടില്‍ നിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളില്‍ പരീക്ഷണം നടത്തിയത്. അതില്‍ സിട്രസ്‌റെറ്റിക്കുലേറ്റ എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഡയറക്ടര്‍ ഡോ. പ്രകാശ്കുമാര്‍ പറഞ്ഞു. എലികളിലാണ് പരീക്ഷണം നടത്തിയത്. നെതര്‍ലന്‍ഡില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഫെറ്റോമെഡിസിന്‍ എന്ന അന്തര്‍ദേശീയ ജേണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.