അച്ഛന്‍ പറഞ്ഞതിന് വിപരീതം: നോട്ട് നിരോധനത്തില്‍ അപാകതയുണ്ടായെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    കൊല്ലം: നോട്ടുനിരോധനം നടപ്പാക്കിയതില്‍ അപാകതയുണ്ടായിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ പ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചു. സഹകരണ പ്രസ്ഥാനം നിലനില്‍ക്കണമെന്നാണു ആഗ്രഹം. പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിന് ഗുണമായി മാറുകയാണ്. കള്ളപ്പണവും അക്രമവും ഇല്ലാതായി. സഹകരണ ബാങ്കുകളില്‍ നിയമപരമായ ചട്ടങ്ങള്‍ നടപ്പാക്കുമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

    നോട്ട് നിരോധനത്തെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വന്‍പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അത് കേവലം രാജ്യനന്മയെ കരുതി സ്വയം നമുക്ക് സഹിക്കാം. ഓരോ ഭാരതീയനും അതിര്‍ത്തി കാക്കുന്ന പട്ടാളത്തെപ്പോലെ സാമ്പത്തിക യുദ്ധത്തിനെതിരെയുള്ള കാവലാളായി മാറാന്‍ കഴിയണം, അതാണ് രാജ്യസ്നേഹം. അതാവണം രാജ്യസ്നേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

    LEAVE A REPLY