അത്താഴത്തിന് ഭക്ഷണം തിരഞ്ഞെടുക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത്താഴത്തിന് ഭക്ഷണം തിരഞ്ഞെടുക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അത്താഴം ശരിയായ രീതിയിലല്ലെങ്കിൽ അത് ദഹനത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. അത്താഴത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ നല്ലതാണെന്ന് നിർദ്ദേശിക്കുകയാണ് ആരോഗ്യവിദഗ്തർ. കൂടാതെ അത്താഴത്തിന്, ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെ‌ടുക്കുക. പനീർ, , പയർ, ബീൻസ് തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്. അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. രാത്രി തൈര് കഴിക്കുന്നത് കഫ ദോഷം വർധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. രാത്രിയിൽ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാൽ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.അതിനാൽ അത്താഴത്തിന് ഭക്ഷണത്തിന്റെ അളവ് നിയന്ത്രണം പ്രധാനമാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.